ടെമ്പോ ട്രാവലര്‍ കത്തിനശിച്ചു

ഷൊര്‍ണൂര്‍: കാറ്ററിങ് സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട ടെമ്പോ ട്രാവലര്‍ കത്തി നശിച്ചു. കുളപ്പുള്ളി റോഡിലെ കാറ്ററിങ് സ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനമാണ് ശനിയാഴ്ച പുലര്‍ച്ച രണ്ടോടെ അഗ്നിക്കിരയായത്. ഷൊര്‍ണൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സ് യൂനിറ്റാണ് തീ അണച്ചത്. കാറ്ററിങ്ങിന് സാധനങ്ങള്‍ കൊണ്ടുപോകാൻ വാടക്ക് വിളിച്ചതായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്ന ഭക്ഷ്യ നിർമാണ ഉൽപന്നങ്ങളുൾപ്പെടെയുള്ളവയും കത്തിനശിച്ചു. ബോധവത്കരണ ക്ലാസ് ഷൊർണൂർ: കുളപ്പുള്ളി കമ്പാനിയൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും വളൻറിയർമാർക്കും ശുചിത്വ ബോധവത്കരണ ക്ലാസും റിലീഫ് കിറ്റ് വിതരണവും നടത്തി. നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് ടി.എച്ച്. ഫിറോസ് ബാബു, നഗരസഭാംഗങ്ങളായ വി.കെ. ശ്രീകൃഷ്ണൻ, പി.എ. റജുല, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി.കെ. ബഷീർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.