പാലക്കാട്: തിരഞ്ഞെടുത്ത പ്രവർത്തകർക്കായി ജമാഅത്തെ ഇസ്്ലാമി ജില്ല കമ്മിറ്റി മോഡൽ സ്കൂളിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല 'ഓൺ എയർ' മാധ്യമരംഗത്തെ മുഴുവൻ മേഖലകളെയും തൊട്ടറിയുന്നതായി. മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് സമാപന സെഷൻ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ സമൂഹത്തെ കൈപ്പിടിച്ചുയർത്തി ഉന്നമനത്തിലേക്ക് നയിക്കാനുതകുന്ന മാധ്യമപ്രവർത്തന രീതി ഉയർന്നുവരണമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്്ലാമി ജില്ല കമ്മിറ്റി അംഗം കെ.എം. ഇബ്രാഹീം മാസ്്റ്റർ, ജില്ല വൈസ് പ്രസിഡൻറ് ഹബീബ മൂസ, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് എ.കെ. നൗഫൽ, എസ്.ഐ.ഒ ആക്ടിങ് പ്രസിഡൻറ് എ.കെ. സഫീർ, ജി.ഐ.ഒ പ്രസിഡൻറ് മുഫീദ എന്നിവർ സംസാരിച്ചു. ടി.പി. ഇർഷാദ്, ഇനാമുറഹ്മാൻ, സാജിദ് അജ്മൽ, സുഹൈറലി തിരുവിഴാംകുന്ന്, യാസിർ അറഫാത്ത്, അഹമ്മദ് ഫായിസ്, ഷമീർ വല്ലപ്പുഴ, നൗഷാദ് ആലവി, സൽമാൻ മേപ്പറമ്പ് എന്നിവർ സംവദിച്ചു. സഹല ചെർപ്പുളശ്ശേരി, ഷഫീഖ് അജ്മൽ, സാബിർ പുലപ്പോറ്റ, റാഷിക് അസ്‌ലം, മുനീബ്, റസീം, അമീൻ അഹ്സൻ, സാബിത്, ഷഹസാദ്, റാഷിഫ്, സുബൈർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.