പറളി: ശിവാനന്ദ ചെണ്ടവാദ്യകലാ സമിതി മൂന്നാം വാർഷികാഘോഷവും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ ഉദ്ഘാടനം ചെയ്തു. സമിതി ജില്ല പ്രസിഡൻറ് രാധാകൃഷ്ണൻ കാരാകുറുശ്ശി അധ്യക്ഷത വഹിച്ചു. കെ.പി.എസ് പയ്യനെടം മുഖ്യ പ്രഭാഷണം നടത്തി. ജയൻ കല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പല്ലശ്ശന മാധവൻകുട്ടി ആശാനെ ഗുരു കീർത്തി അവാർഡ് നൽകി ആദരിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ അനുമോദിച്ചു. നാടൻപാട്ട്, ചെണ്ടവാദ്യമേളം, ശിവാനന്ദയുടെ കീഴിൽ വാദ്യകല അഭ്യസിക്കുന്നവരുടെ അരങ്ങേറ്റവും നടന്നു. ജില്ല സെക്രട്ടറി കെ.ആർ. ശിവൻ മാങ്കുറുശ്ശി സ്വാഗതവും ജയൻ കല്ലൂർ നന്ദിയും പറഞ്ഞു. 'കോടതിവിധി കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കുന്നത്' പാലക്കാട്: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമരങ്ങളും ഇടപെടലുകളും പാടില്ലെന്ന ഹൈകോടതി വിധി കാമ്പസുകളെ അരാഷ്ട്രീയവത്കരിക്കാനേ ഇടവരുത്തൂവെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല സെക്രട്ടറിയേറ്റ് വിലയിരുത്തി. ആക്ടിങ് പ്രസിഡൻറ് മുബശിർ ശർഖി അധ്യക്ഷത വഹിച്ചു. മുകേഷ് പാലക്കാട്, ഷഹന അഷ്റഫ്, പി.ഡി രാജേഷ്, അമീറ മുസ്തഫ, സതീഷ് മേപ്പറമ്പ്, കെ.എം സാബിർ അഹ്സൻ, ഷാജഹാൻ കാരൂക്കിൽ, സി. എം റഫീഅ, നവാഫ് പത്തിരിപ്പാല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.