തേഞ്ഞിപ്പലം: ഓട്ടോ ഓടിച്ചു കിട്ടിയ ഒരുദിവസത്തെ വേതനം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടുന്ന പള്ളിക്കലിലെ ചേലപ്പുറം കിഴക്കിനിയകത്ത് സുഹറാബിയുടെ ചികിത്സ ചെലവിലേക്ക് നൽകി പള്ളിക്കല്‍ ബസാറിലെ ഓട്ടോ ഡ്രൈവേഴ്‌സ് യൂനിയന്‍ (എസ്.ടി.യു) പ്രവര്‍ത്തകര്‍. ഒരുദിവസം ഓട്ടോ ഓടിച്ചു കിട്ടിയ വരുമാനം സുഹറാബിയുടെ ചികിത്സക്കായി രൂപവത്കരിച്ച സഹായ സമിതിക്ക് കൈമാറി. ഓട്ടോ ഡ്രൈവേഴ്‌സ് എസ്.ടി.യു മേഖല പ്രസിഡൻറില്‍നിന്ന് ചികിത്സ സഹായ സമിതി കണ്‍വീനല്‍ പൂച്ചേങ്ങല്‍ അബ്ദുനാസര്‍ തുക ഏറ്റുവാങ്ങി. എസ്.ടി.യു വള്ളിക്കുന്ന് മണ്ഡലം സെക്രട്ടറി എന്‍.എം. കോയ പള്ളിക്കല്‍, ഇ. ഫൈസല്‍, സി. ജാഫര്‍, കെ.എം. സെയ്തലവി, സി. റംഷാദ്, ഷാഹുല്‍ ഹമീദ്, പി. സുലൈമാന്‍, റംഷീദ്, ഉവൈസ്, സി. സെയ്തലവി, നജീബ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.