m3

'നിർമാണ തൊഴിലാളികളെ ഇ.എസ്.െഎ പരിധിയിൽ ഉൾപ്പെടുത്തണം' പെരിന്തൽമണ്ണ: നിർമാണ െതാഴിലാളികളെ ഇ.എസ്.െഎ പരിധിയിൽ ഉൾപ്പെടുത്തണമെന്നും തൊഴിലാളികളുടെ കുറഞ്ഞ പെൻഷൻ 3,000 രൂപയാക്കണമെന്നും നിർമാണ തൊഴിലാളി യൂനിയൻ കോൺഗ്രസ് (െഎ.എൻ.ടി.യു.സി) ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മാടശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എസ്. ദത്താത്രേയൻ മുഖ്യപ്രഭാഷണം നടത്തി. സി. സുകുമാരൻ, എം.എം. സക്കീർ ഹുസൈൻ, എ.ആർ. ചന്ദ്രൻ, ടി.കെ. സദഖ, ടി.പി. മോഹൻദാസ്, പി.കെ. കേശവൻ, പി.ആർ. രഞ്ജിത്ത്, ടി. ഹുസൈൻ പാറൽ, ബാലകൃഷ്ണൻ, കെ. ദാമോദരൻ എന്നിവർ സംസാരിച്ചു. വി.പി. അൻവർ സ്വാഗതവും പി.ആർ. രാജീവ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.