ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് പ്രകടനം

നിലമ്പൂര്‍: കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫ് നിലമ്പൂരില്‍ പ്രകടനം നടത്തി. യോഗം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ. ഗോപിനാഥ്, നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, ആര‍്യാടൻ ഷൗക്കത്ത്, കേരള കോൺഗ്രസ് ജേക്കബ് ജില്ല സെക്രട്ടറി ബിനോയ് പാട്ടത്തിൽ, മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി ഭാരവാഹികളായ സീമാടന്‍ സമദ്, അടുക്കത്ത് ഇസ്ഹാഖ്, പാലോളി മെഹബൂബ്, അഡ്വ. ഷെറി ജോര്‍ജ്, എം.കെ. ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.