പരപ്പനങ്ങാടി: . അഞ്ചപുരയിലെ കെ. നാസറിെൻറ ഉടമസ്ഥതയിലുള്ള സെവൻ ഡേഴ്സ് ഹാർഡ് വെയേഴ്സിലാണ് ശനിയാഴ്ച അർധരാത്രിക്ക് ശേഷം മോഷണം നടന്നത്. പൂട്ട് തകർക്കാൻ ഉപയോഗിച്ചതായി കരുതുന്ന കമ്പിപ്പാര, കട്ടിങ് പ്ലയർ എന്നിവ കടയുടെ സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സമീപത്തെ ബേക്കറിയിലെ സി.സി.ടി.വി പരിശോധിച്ചപ്പോൾ മോഷ്ടാവിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. അർധരാത്രി പൊലീസ് പരിശോധന കണ്ട് ആയുധമുപേക്ഷിച്ച് മോഷ്ടാവ് രക്ഷപ്പെട്ടതാവാമെന്നാണ് കരുതുന്നത്. കടയിലെ മൊബൈൽ ഫോൺ, മേശ വലിപ്പിൽനിന്ന് പണം എന്നിവ നഷ്ടപ്പെട്ടു. പൊലീസ് ശാസ്ത്രീയ അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം സമീപത്തെ ചില കടകളിലും മോഷണ ശ്രമങ്ങൾ നടന്നിരുന്നു. മോഷണം നടന്ന അഞ്ചപുരയിെല വ്യാപാര സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.