മുഴപ്പിലങ്ങാട്ട്​ ആർ.എസ്​.എസ് കാര്യവാഹകിന​്​ വെട്ടേറ്റു

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് മൊയ്തുപാലത്തിന് സമീപത്തുവെച്ച് ആർ.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു. മുഴപ്പിലങ്ങാട് മണ്ഡലം കാര്യവാഹക് വിട്ടുവക്കാട്ട് ഹൗസിൽ രാഘവ​െൻറ മകൻ നിതീഷിനാണ് (28) വെട്ടേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിക്കായിരുന്നു സംഭവം. മൊയ്തുപാലത്തിന് സമീപം ബോട്ടുജെട്ടിക്കടുത്തുവെച്ച് ചൂണ്ടയിട്ട് മത്സ്യംപിടിക്കുന്നതിനിടെ പത്തോളം വരുന്ന സംഘം ആക്രമിക്കുകയായിരുന്നു. ഇരുകൈക്കും കാലിനും വെട്ടേറ്റ നിതീഷിനെ പ്രദേശവാസികൾ തലശ്ശേരി ഗവ. ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രഥമചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എടക്കാട് പൊലീസും കണ്ണൂർ സി.ഐ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി. ഏതാനും ദിവസം മുമ്പ് ഈ മേഖലയിൽ ആർ.എസ്.എസ് –സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അതി​െൻറ തുടർച്ചയാണ് ഇൗ ആക്രമണമെന്ന് കരുതുന്നു. പ്രദേശത്ത് കനത്ത പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.