അര്‍ഹാം അസംബ്ലി കുടുംബസംഗമം

കാളികാവ്: പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള തലമുറയുടെ വാര്‍ത്തെടുപ്പ് നവലോക ക്രമത്തി​െൻറ അനിവാര്യതയാണെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.എച്ച്. തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാട്ടിരി ബാപ്പു മുസ്ലിയാര്‍ പ്രാർഥന നിര്‍വഹിച്ചു. ഡോ. സാലിം ഫൈസി കൊളത്തൂര്‍, അബ്ദുല്‍ അസീസ് മുസ്ലിയാര്‍ മൂത്തേടം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.വൈ.എസ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സി.ഐ.സി അസി. കോ-ഒാഡിനേറ്റര്‍ അഹ്മദ് വാഫി കക്കാട്, സി.ഐ.സി ഫൈനാന്‍സ് സമിതി മെംബര്‍ ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ഡബ്ല്യു.എസ്.എഫ് സംസ്ഥാന സെക്രട്ടറി സാലിം പഴമള്ളൂര്‍ എന്നിവർ സംസാരിച്ചു. വാഫി കാമ്പസ് പുതിയ ഹോസ്റ്റല്‍ കെട്ടിട രൂപരേഖ അബ്ബാസലി ശിഹാബ് തങ്ങള്‍ അനാവരണം ചെയ്തു. കഴിഞ്ഞ സെമസ്റ്ററിലെ സി.ഐ.സി റാങ്ക് ജേതാക്കളെ ആദരിച്ചു. സ്ഥാപക- സംരംഭക സംഗമം ഫൗണ്ടേഴ്‌സ് മീറ്റ് പാണക്കാട് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെറുവാളൂര്‍ ഹൈദ്രോസ് മുസ്‌ലിയാര്‍ പ്രാർഥനക്ക് നേതൃത്വം നല്‍കി. CAPTION കാളികാവില്‍ വാഫി, വഫിയ്യ കലോത്സവത്തോടനുബന്ധിച്ച് നടന്ന പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.