വിരലിെൻറ പരിക്ക് വകവെക്കാതെ ഷിബില എറിഞ്ഞു നേടി

തേഞ്ഞിപ്പലം: കൈ വിരലി​െൻറ നഖം പോയ വേദന വകവെക്കാതെ ഷോട്പുട്ടിൽ ഷിബില എറിഞ്ഞു നേടിയത് സ്വർണം. മേലാറ്റൂർ ആർ.എം.എച്ച്.എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ഷിബില മൂന്നു വർഷമായി ഷോർട്ട് പുട്ട് മത്സരത്തിൽ ഒന്നാം സ്ഥാനത്താണ്. ഒൻപതാം തീയതി നടന്ന സബ്ജില്ല കായികമേളയിൽ മത്സരിക്കുന്നതിനിടെയാണ് കൈവിരലി​െൻറ നഖം നഷ്്ടമായത്. ചെമ്മന്തിയോട് മേലാറ്റൂർ കാത്തുംപാടിയൻ മുഹമ്മദ് ബാവയുടെ മകളാണ്. സ്കൂൾ കായികാധ്യാപകനും എടപ്പറ്റ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പി. ഹനീഫയുടെ ശിക്ഷണത്തിൽ ആണ്‌ പരിശീലനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.