യൂനിവേഴ്​സിറ്റി വിജ്ഞാപനം കത്തിച്ച്​ പ്രതിഷേധിച്ചു

പൂപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി രണ്ടാം സെമസ്റ്റർ പരീക്ഷ റദ്ദാക്കിയ നടപടി പിൻവലിക്കുക എന്നാവശ്യപ്പെട്ട് പൂപ്പലം അജാസ് കോളജ് വിദ്യാർഥി കൂട്ടായ്മ വിവാദ വിജ്ഞാപനം കത്തിച്ച് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിദ്യാർഥി ദ്രോഹനടപടി ഉടൻ പിൻവലിക്കണമെന്നും യൂനിവേഴ്സിറ്റി തുടരുന്ന കെടുകാര്യസ്ഥത അവസാനിപ്പിക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്മ​െൻറിനെ പ്രതിനിധീകരിച്ച് അസീർ നീർക്കുന്നം ആവശ്യപ്പെട്ടു. യൂനിവേഴ്സിറ്റിയുടെ വിദ്യാർഥി വിരുദ്ധ നടപടികളിൽ യൂനിയൻ ഭരിക്കുന്ന എസ്.എഫ്.െഎയുടെ മൗനം പ്രതിഷേധാർഹമാണെന്ന് എം.എസ്.എഫ് യൂനിറ്റ് പ്രസിഡൻറ് ഉനൈസ് വലമ്പൂർ പറഞ്ഞു. കെ.എസ്.യു യൂനിറ്റ് പ്രസിഡൻറ് അസ്ജിദ് സംസാരിച്ചു. കെ.ടി. മർസൂഖ് സ്വാഗതവും കോളജ് യൂനിയൻ ചെയർമാൻ സബീൽ നന്ദിയും പറഞ്ഞു. സി.പി. ഷരീഫ്, ഷാജഹാൻ, ഇംതിയാസ്, നാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.