ജി.എസ്​.ടി നിരക്കിളവ്​: വില കുറയുന്നവ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി പുതുതായി നികുതി ഇളവ് പ്രഖ്യാപിച്ച 27 ഇനങ്ങൾ താഴെ: 1. മാങ്ങ കഷ്ണമാക്കി ഉണക്കിയത് (നേരത്തെയുണ്ടായിരുന്നത് 12ശതമാനം –പുതുക്കിയത് അഞ്ച് ശതമാനം) 2. സാദാ ചപ്പാത്തി/റൊട്ടി (12 ശതമാനം –അഞ്ച് ശതമാനം) 3. കേന്ദ്ര സർക്കാർ അംഗീകരിച്ച പദ്ധതികൾ പ്രകാരം പാവങ്ങൾക്ക് വിതരണം ചെയ്യാൻ കണ്ടെയ്നറുകളിലാക്കിയ ഭക്ഷ്യ വിഭവങ്ങൾ (18 ശതമാനം –അഞ്ച് ശതമാനം) 4. ബ്രാൻഡഡ് അല്ലാത്ത വറപൊരി (12 ശതമാനം –അഞ്ച് ശതമാനം) 5. ബ്രാൻഡഡ് അല്ലാത്ത ആയുർവേദിക്, യൂനാനി, സിദ്ധ, ഹോമിയോപതി മരുന്നുകൾ (12 ശതമാനം –അഞ്ച് ശതമാനം) 6. പോസ്റ്റർ കളർ (28 ശതമാനം –18 ശതമാനം) 7. കുട്ടികൾക്കുള്ള മോഡലിങ് പേസ്റ്റ് (28 ശതമാനം –18 ശതമാനം) 8. പ്ലാസ്റ്റിക് മാലിന്യം, സ്ക്രാപ് (18 ശതമാനം –അഞ്ച് ശതമാനം) 9. റബർ മാലിന്യം, സ്ക്രാപ് (18 ശതമാനം –അഞ്ച് ശതമാനം) 10. ഹാർഡ് റബർ മാലിന്യം, സ്ക്രാപ് (28 ശതമാനം –അഞ്ച് ശതമാനം) 11. പേപർ വേസ്റ്റ്, സ്ക്രാപ് (12 ശതമാനം –അഞ്ച് ശതമാനം) 12. ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപുകൾ (അഞ്ച് ശതമാനം –പൂജ്യം ശതമാനം) 13. മനുഷ്യനിർമിത ഫിലമ​െൻറുകൾ കൊണ്ടുള്ള തയ്യൽ നൂൽ (18 ശതമാനം –12 ശതമാനം) 14. നൈലോൺ, പോളിസ്റ്റർ, അക്രിലിക് പോലുള്ള എല്ലാ സിന്തറ്റിക് ഫിലമ​െൻറ് യാൺ (18 ശതമാനം –12 ശതമാനം) 15. വിസ്കോസ് റയോൺ, കുപ്രേമാണിയം പോലുള്ള കൃത്രിമ ഫിലെമൻറ് യാൺ (18 ശതമാനം –12 ശതമാനം) 16. മനുഷ്യ നിർമിത ഫൈബറുകൾ കൊണ്ടുള്ള തയ്യൽ നൂൽ (18 ശതമാനം –12 ശതമാനം) 17. മനുഷ്യ നിർമിത ഫൈബറുകൾ കൊണ്ടുള്ള യാൺ (18 ശതമാനം –12 ശതമാനം) 18. സാരി (12 ശതമാനം –അഞ്ച് ശതമാനം) 19. മാർബ്ൾ, ഗ്രാനൈറ്റ് എന്നിവ അല്ലാത്തതും 12 ശതമാനം ജി.എസ്.ടിയുള്ളവ അല്ലാത്തതുമായ സമാന ഉൽപന്നങ്ങൾ (28 ശതമാനം –18 ശതമാനം) 20. ഗ്ലാസ് വേസ്റ്റ്, സ്ക്രാപ് (18 ശതമാനം –അഞ്ച് ശതമാനം) 21. ഫയൽ ബൈൻഡർ, ലെറ്റർ ക്ലിപ്, ലെറ്റർ കോർണർ, പേപ്പർ ക്ലിപ്, ഇൻഡെക്സിങ് ടാഗ്, സമാന ഒാഫിസ് ഉപകരണങ്ങൾ, സ്റ്റാപ്ലറുകൾക്കുള്ള സ്റ്റാപിൾ (28 ശതമാനം –18 ശതമാനം) 22. െപ്ലയിൻ ഷാഫ്റ്റ് ബെയറിങ്ങുകൾ (28 ശതമാനം –18 ശതമാനം) 23. 15 എച്ച്.പിയിൽ കൂടാത്ത ഡീസൽ വൈദ്യുതി എൻജിനുകളുടെ ഘടകങ്ങൾ (28 ശതമാനം –18 ശതമാനം) 24. സെൻട്രിഫുഗൽ പമ്പുകൾ, ആഴമുള്ള കുഴൽക്കിണറുകളിലെ ടർബൈൻ പമ്പുകൾ, സബ്മെഴ്സിബ്ൾ പമ്പുകൾ തുടങ്ങിയവയുടെ ഘടകങ്ങൾ (28 ശതമാനം –18 ശതമാനം) 25. ഇ–വെയ്സ്റ്റ് (28 ശതമാനം –18 ശതമാനം) 26. ബയോമാസ് ബ്രിക്കറ്റുകൾ (18 ശതമാനം –അഞ്ച് ശതമാനം) 27. ലീനിയർ ആൽകൈൽ ബെൻസീൻ ഉൽപാദനത്തിനായി നിലനിർത്തുന്ന മുന്തിയ ഇനം മണ്ണെണ്ണക്കു മാത്രമാകും ഇനി ജി.എസ്.ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.