അവാർഡ് ജേതാവിന്​ ആദരം

നിലമ്പൂർ: യുവജന സംഘടനയായ ജെ.സി.ഐയുടെ പുതിയ ചാപ്റ്ററി‍​െൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് സമൂഹത്തിലെ വിവിധയാളുകളെ ആദരിച്ചു. ദേശീയ -അധ്യാപക പുരസ്കാര ജേതാവ് ബാലഭാസ്കരന് പുരസ്കാരം നൽകി. ജെ.സി.ഐ ഇന്ത്യ സല്യൂട്ട് ദ സൈലൻറ് വർക്കർ അവാർഡ് നിലമ്പൂരിൽ മരണശേഷം അവയവദാന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച അഡ്വ. ഗോവർധന് നൽകി. ഏറ്റവും നല്ല ബിസിനസ്മാന് നൽകുന്ന ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്‌സൻ അവാർഡ് വ്യാപാരി വ്യവസായി ഏകോപന സമിതി നിലമ്പൂർ യൂനിറ്റ് പ്രസിഡൻറും വ്യവസായിയുമായ വിനോദ് പി. മേനോന് നൽകി. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങിയ ജെ.സി.ഐ അംഗങ്ങളുടെ മക്കളെ അഭിനന്ദിച്ചു. നിലമ്പൂർ ജെ.സി.ഐ പുതിയ ചാപ്റ്ററി‍​െൻറ പ്രഥമ പ്രസിഡൻറയി മീര മേനോൻ സ്ഥാനമേറ്റു. പേരൻറ് ചാപ്റ്റർ പ്രസിഡൻറ് നജ്മൽ ബാബു അധ‍്യക്ഷത വഹിച്ചു. നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്സൻ പത്മിനി ഗോപിനാഥ് മുഖ്യാതിഥി ആയിരുന്നു. ജെ.സി.ഐ സോൺ പ്രസിഡൻറ് അബ്ദുസ്സലാം, വൈസ് പ്രസിഡൻറുമാരായ ഗോപകുമാർ, ജാസ്മിൻ, സോൺ ഓഫിസർമാരായ തസ്നി, അഡ്വ. സിദ്ദീഖ്, ദീപേഷ്, ബിമൽ, മുൻ സോൺ പ്രസിഡൻറ് രാജേഷ് കുമാർ എന്നിവർ പങ്കെടുത്തു. ജെ.സി.ഐ എടക്കര, നിലമ്പൂർ സെക്രട്ടറിമാരായ മനോഹർ വർഗീസ്, അമിത ഷൺമുഖൻ, എടക്കര മുൻ പ്രസിഡൻറ് കെ.പി. ബിജു, പ്രോഗ്രാം ഡയറക്ടർമാരായ നിഷാന്ത്, സീമ വിനോദ്, പ്രിയ ജോർജ്, കുമാരി സാറാ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടത്തി. ((((((((((((((((((((((((((((((((((പടം: 2- ജെ.സി.ഐ നിലമ്പൂർ ചാപ്റ്റർ ദേശീയ, -സംസ്ഥാന -രാഷ്ട്രപതി പുരസ്കാര ജേതാവ് ബാലഭാസ്കരന്‍ മാസ്റ്ററിനെ ആദരിക്കുന്നു))))))))))))))))))))))))))))))))
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.