Posted On
date_range Updated On
date_range 'ഹരിത കേരളം' പദ്ധതി തുടങ്ങി
കോഡൂര്‍: കേരളപ്പിറവി ദിനാഘോഷത്തിെൻറ ഭാഗമായി കോഡൂർ ഗ്രാമപ്പഞ്ചായത്തില്‍ 'ഹരിത കേരളം' മാലിന്യ സംസ്‌കരണ പദ്ധതി തുടങ്ങി. പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്‌കരണത്തിന് ഓരോ കുടുംബത്തിനും രണ്ട് വീതം ബയോബിന്നുകള്‍ നല്‍കും. ആദ്യഘട്ടത്തില്‍ 750 കുടുംബങ്ങള്‍ക്കാണ് നല്‍കുക. പഞ്ചായത്തിെൻറ വാര്‍ഷിക പദ്ധതിയില്‍ നിന്നും 14 ലക്ഷം രൂപയും ഗുണഭോക്തൃ വിഹിതമായി 220 രൂപ വീതവും സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ബയോബിന്നുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ്പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി അധ്യക്ഷത വഹിച്ചു. വി.ഇ.ഒ വി.എം. വിമല്‍ കുമാര്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സലീന, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ. രമാദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആസ്യ കുന്നത്ത്, മൂസ കടമ്പോട്ട്, എം.കെ. മുഹ്‌സിൻ, കെ. ആബിദ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, ശുചിത്വമിഷന്‍ അസി. ജില്ല കോഓഡിനേറ്റര്‍ സൈനുദ്ദീന്‍, ബി.ഡി.ഒ ശ്രീഹരി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. പ്രേമാനന്ദന്‍, പ്രോജക്റ്റ് ടീം ലീഡര്‍ നിഷ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.