കാട്ടാനകൾ ദേശീയപാത വരെയെത്തി; വ്യാപക കൃഷിനാശം

അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു വാളയാർ: നാടിനെ വിറപ്പിച്ച കാട്ടാനകൾ രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ദേശീയപാത വരെയെത്തി. വാളയാർ സ്റ്റേഷനിലെ പൊലീസുകാരെയും സമീപപ്രദേശങ്ങളിലെ ജനങ്ങളെയും ഭീതിയിലാഴ്ത്തിയ കാട്ടാനകളെ പൊലീസും നാട്ടുകാരും വനംവകുപ്പും ചേർന്ന് പടക്കംപൊട്ടിച്ച് തുരത്തുകയായിരുന്നു. ബുധനാഴ്ച രാത്രി 12ഒാടെയാണ് ദേശീയപാതയോരത്തെത്തിയത്. അരമണിക്കൂറോളം പ്രദേശത്ത് നിലയുറപ്പിച്ചതിന് ശേഷം തിരിച്ചുപോവുകയായിരുന്നു. വനംവകുപ്പി‍​െൻറ അറിയിപ്പിനെ തുടർന്ന് ട്രെയിനുകൾ വേഗം കുറച്ചാണ് മേഖലയിലൂടെ കടന്നുപോയത്. ആനകൾ ട്രാക്കിന് സമീപം നിലയുറപ്പിച്ചതിനാൽ വലിയ ശബ്ദത്തിൽ ഹോൺ മുഴക്കിയാണ് ട്രെയിനുകൾ സർവിസ് നടത്തിയത്. കാട്ടാനകളുടെ ആക്രമണത്തിൽ വ്യാപക കൃഷിനാശവുമുണ്ടായി. കൊട്ടാമുടിയിൽ അന്തോണി സാമിയുടെ തോട്ടത്തിലെ അമ്പതോളം തെങ്ങുകൾ നശിപ്പിച്ചു. മയിൽസാമി, അന്തോണി മുത്തു ദൊരൈസാമി എന്നിവരുടെ തെങ്ങ്, വാഴ, നെല്ല്, പച്ചക്കറികൾ എന്നിവയും തോട്ടം നനക്കാനുള്ള മോട്ടോർ കേബിളുകൾ, പൈപ്പുകൾ, മോട്ടോറുകൾ എന്നിവയും നശിപ്പിച്ചു. പ്രദേശത്ത് നിരന്തരമായി കാട്ടാനശല്യം ഉണ്ടാവാറുണ്ട്. വേനോലി, പന്നിമട പ്രദേശങ്ങളിൽ കുറച്ചുദിവസങ്ങളായി ആനശല്യമില്ല. എന്നാൽ, വേനോലിയിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചതോടെ പുറത്തുനിന്നുള്ള ആളുകൾ ഇവിടെ എത്താൻ ഭയക്കുകയാണ്. രാത്രിസമയത്ത് ജോലികഴിഞ്ഞെത്തുന്നവർ വിളിച്ചാൽ ഓട്ടോകൾ പോലും ഇവിടേക്ക് വരാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.