തോമസ് ചാണ്ടിക്ക് അധികാരത്തി​െൻറ ഹുങ്ക് –എ.​െഎ.വൈ.എഫ്​

തോമസ് ചാണ്ടിക്ക് അധികാരത്തി​െൻറ ഹുങ്ക് –എ.െഎ.വൈ.എഫ് തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരെ പരസ്യനിലപാടുമായി സി.പി.െഎ യുവജന സംഘടനയായ എ.െഎ.വൈ.എഫ് രംഗത്ത്. കലക്ടറുടെ അന്വേഷണ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തോമസ് ചാണ്ടിക്കെതിരെ നടപടി വേണമെന്ന ആവശ്യമാണ് എ.െഎ.വൈ.എഫ് ഉന്നയിച്ചിട്ടുള്ളത്. തോമസ് ചാണ്ടിക്ക് അധികാരത്തി​െൻറ ഹുങ്കാണെന്ന് നേതാക്കൾ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അതി​െൻറ ഭാഗമായുള്ള ജൽപനങ്ങളാണ് അദ്ദേഹത്തിൽനിന്ന് പുറത്തുവരുന്നത്. തനിക്കെതിരായ പരാതിയിന്മേൽ അഭിപ്രായപ്രകടനം നടത്തുന്ന കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്കെതിരെ തോമസ് ചാണ്ടി നടത്തുന്ന പരാമർശങ്ങൾ പൊതുസമൂഹം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. സുധാകർ റെഡ്ഡിക്കെതിരായി നടത്തിയ പരാമർശം പിൻവലിച്ച് പൊതുസമൂഹത്തിന് മുന്നിൽ മാപ്പ് പറയാൻ തോമസ് ചാണ്ടി തയാറാകണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ. സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.