വില്ലേജ് ഓഫിസുകളുടെ നവീകരണം അടിയന്തരമായി നടപ്പാക്കണം -കെ.ആർ.ഡി.എസ്.എ കൊണ്ടോട്ടി: വില്ലേജ് ഓഫിസുകളുടെ നവീകരണം അടിയന്തരമായി നടപ്പാക്കണമെന്ന് കേരള റവന്യൂ ഡിപാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. റവന്യു വകുപ്പിനോടുള്ള സർക്കാറിെൻറ നിഷേധാത്മക നിലപാട് അവസാനിപ്പിക്കണമെന്നും സർക്കാർ ഭൂമി സംരക്ഷിക്കാൻ നടപടിയെടുക്കുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊലീസിെൻറ ചില നടപടികൾ ഇടതുപക്ഷത്തിെൻറ നയങ്ങൾക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് എ.ഇ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ജയചന്ദ്രൻ കല്ലിങ്ങൽ, ജില്ല സെക്രട്ടറി എസ്. മോഹനൻ, രജീഷ്, ബി. അശോക്, എച്ച്. വിൻസെൻറ്, ജെ. ഹരിദാസ്, ടി.പി. സജീഷ്, രാജീവ്, കെ. രാജൻ, കുഞ്ഞാലിക്കുട്ടി, ഹസ്സൻകോയ, പുലത്തു കുഞ്ഞു, വിനോദ്, പി. ഷാനവാസ്, ജി. പ്രസീത എന്നിവർ പ്രസംഗിച്ചു. CAPTION kdy2: കേരള റവന്യൂ ഡിപാർട്ട്മെൻറ് സ്റ്റാഫ് അസോസിയേഷൻ പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം െചയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.