മലപ്പുറം: സർക്കാർ സ്ഥാപനമായ സി-ഡിറ്റ്, സൈബർശ്രീ സെൻററിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് നൽകുന്നു. 20നും 26നും ഇടയിൽപ്രായമുള്ളവർക്ക് പങ്കെടുക്കാം. ആറുമാസമാണ് പരിശീലന കാലാവധി. ബി.എഫ്.എ/ ഏതെങ്കിലും വിഷയത്തിൽ ബിരുദം/മൂന്നു വർഷത്തെ ഡിപ്ലോമ വിജയിച്ചവർക്കും എൻജിനീയറിങ് കോഴ്സ് പൂർത്തീകരിച്ചവർക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 4,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരി പകർപ്പും പൂരിപ്പിച്ച അപേക്ഷയും സഹിതം cybersritraining@gmail.com വിലാസത്തിലേക്ക് ഇ-മെയിൽ അയക്കണം. വിലാസം: സൈബർശ്രീ സെൻറർ, സി-ഡിറ്റ്, പൂർണിമ ടി.സി.81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014. നവംബർ 10ന് നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിശദവിവരങ്ങളും അപേക്ഷ ഫോറവും www.cybersri.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04712323949.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.