മലപ്പുറം: കർഷക മോർച്ച മലയോര മേഖല പഠന ക്യാമ്പ് ഞായറാഴ്ച മലപ്പുറം കെമിസ്ട്രി ഭവനിൽ നടക്കും. രാവിലെ 10ന് അഖിലേന്ത്യ സെക്രട്ടറി പി.സി. മോഹൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹികളായ ഡോ. അനിൽ, സി.കെ. ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുക്കും. ജില്ലയിലെ മലയോര മേഖലയിലെ എട്ട് നിയോജക മണ്ഡലങ്ങളിലുള്ള കർഷകർ ക്യാമ്പിൽ പെങ്കടുക്കും. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ആധുനിക കൃഷിരീതികൾ എന്ന ചർച്ച ചെയ്യും. വാർത്തസമ്മേളനത്തിൽ വേലായുധൻ ഉൗരകം, കെ.വി. ജോർജ്കുട്ടി നിലമ്പൂർ, എ. പത്മകുമാർ, െഎ.പി. രാമൻ എന്നിവർ പെങ്കടുത്തു. എം.എസ്.എം 'ഹൈസെക്ക്' ഞായറാഴ്ച മലപ്പുറം: മുജാഹിദ് സ്റ്റുഡൻറ്സ് മൂവ്മെൻറ് (എം.എസ്.എം) ഇൗസ്റ്റ് ജില്ല സമിതി സംഘടിപ്പിക്കുന്ന ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈസെക്ക്' ഞായറാഴ്ച. മലപ്പുറം ടൗൺഹാളിൽ രാവിലെ ഒമ്പതിന് കരുവള്ളി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ മുഖ്യാതിഥിയാകും. എം.എസ്.എം ജില്ല വൈസ്പ്രസിഡൻറ് പി. റമീസ് അധ്യക്ഷത വഹിക്കും. അന്ധവിശ്വാസം, അനാചാരം, ലഹരി, ഭീകരവാദം എന്നിവയെകുറിച്ചുള്ള ബോധവത്കരണമാണ് സമ്മേളനലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു. കരിയർ ഗൈഡൻസ്, വീഡിയോ പ്രസേൻറഷൻ, ഡോക്യുമെൻററി പ്രദർശനം, അവാർഡ്ദാനം എന്നിവയുമുണ്ടാകും. വാർത്തസമ്മേളനത്തിൽ എം.എസ്.എം ജില്ല പ്രസിഡൻറ് മുഹമ്മദ് ഷമീൽ, ട്രഷറർ കെ. ഷബീബ്, സിദ്ദീഖ് ബാഹസൻ തങ്ങൾ, സി.പി. അബ്ദുന്നാസർ, ടി. മുഷ്താഖ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.