നിലമ്പൂർ: അനധികൃത കരിങ്കല്ല് ഖനനത്തെ കുറിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പ് മേധാവികളോട് ജില്ല കലക്ടർ ആവശ‍്യപ്പെട്ടു. ലാൻഡ് ട്രൈബ്യൂണൽ പട്ടയമുള്ള പതിച്ചുനൽകിയ വനഭൂമിയിലും പതിച്ചു നൽകാത്ത വനഭൂമിയിലും പ്രവർത്തിക്കുന്ന ക്വാറികൾക്ക് അനുവദിച്ച പെർമിറ്റ് പുനഃപരിശോധിക്കുന്നതിെൻറ ഭാഗമായാണ് കലക്ടറുടെ ഉത്തരവ്. പെരിന്തൽമണ്ണ, തിരൂർ റവന‍്യൂ ഡിവിഷണൽ ഓഫിസർമാർ, നിലമ്പൂർ നോർത്ത്, സൗത്ത് വനം ഡി.എഫ്.ഒമാർ, ജിയോളജിസ്റ്റ് മഞ്ചേരി, ജില്ലയിലെ തഹസിൽദാർമാർ എന്നിവർക്കാണ് കല്കടർ നിർദേശം നൽകിയത്. വനഭൂമി, സർക്കാർ പുറമ്പോക്ക് ഭൂമി, മിച്ചഭൂമി തുടങ്ങിയവ പരിശോധിച്ച് അനധികൃത ഖനനം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നിലമ്പൂർ നോർത്ത് ഡിവിഷനിൽപ്പെട്ട എടവണ്ണ റേഞ്ച് വനമേഖലയിൽ അനധികൃത കരികൽ ക്വാറികൾ പ്രവർത്തിച്ചിരുന്നു. ഇവക്കെതിരെ വനം വകുപ്പ് നേരത്തെ നടപടി സ്വീകരിച്ചിരുന്നു. തുടർന്നും വെറ്റിലപ്പാറ, ഉൗർങ്ങാട്ടിരി, പുള്ളിപ്പാടം, പോത്തുകല്ല് വില്ലേജ് പരിധികളിൽ പാറ ഖനനം നടക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.