മലപ്പുറം: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മരവിപ്പിച്ച വിദ്യാഭ്യാസ വകുപ്പിെൻറ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സി.ബി.എസ്.ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജ്യൻ ആവശ്യപ്പെട്ടു. സ്കൂളുകളിൽ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുമതി നൽകണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. യോഗം സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ. ഉണ്ണികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സഹോദയ പ്രസിഡൻറ് എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. ജൗഹർ, ട്രഷറർ ജോജി പോൾ, നിർമല ചന്ദ്രൻ, സിസ്റ്റർ അൻസില ജോർജ്, ജോബിൻ സെബാസ്റ്റ്യൻ, സി.കെ. ശശികല, ഫാദർ ജിബിൻ വഴക്കാലിയിൽ, ഡോ. എ.എം. ആൻറണി, ഡോ. എ. സൈദ്, ടിറ്റോ എം. ജോസഫ്, എസ്. സ്മിത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.