ബി.പി അങ്ങാടി: കേരളപ്പിറവിയോടനുബന്ധിച്ച് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും കൈകോർത്തപ്പോൾ സ്കൂളിന് സമ്മാനമായി ലഭിച്ചത് ലക്ഷം രൂപയുടെ പുസ്തകങ്ങൾ. ബി.പി അങ്ങാടി ഗവ. ഗേൾസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കേരളപ്പിറവി ദിനം വ്യത്യസ്തമായത്. സ്കൂൾ വായനശാല ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകശേഖരണം ഒരുക്കിയത്. താഴെ ക്ലാസിലുള്ള വിദ്യാർഥികൾ മുതൽ പൂർവ വിദ്യാർഥികളും പൂർവാധ്യാപകരും രക്ഷിതാക്കളും വ്യക്തികളും വരെ യജ്ഞത്തിൽ പങ്കാളികളായി. ബുധനാഴ്ച മലയാളം ശ്രേഷ്ഠഭാഷ ദിനം, വായനദിനം എന്നിവ ആചരിച്ച വേദിയിലായിരുന്നു പുസ്തക സമർപ്പണം. ഡയറ്റ് അധ്യാപകൻ ഡോ. അശോകൻ നെച്ചാട്ട് ഉദ്ഘാടനം ചെയ്തു. ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് തെരഞ്ഞെടുത്ത കുട്ടികളെ ആദരിച്ചു. പ്രധാനാധ്യാപകൻ കെ.പി. രമേഷ് കുമാർ, പി.ടി.എ പ്രസിഡൻറ് താഹിർ പടിയം, ടി. രാജേഷ്, സാം ഡാനിയേൽ, മുരളി മംഗലശ്ശേരി, എ. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു. CAPTION tirw12 വിദ്യാർഥികൾ പുസ്തകങ്ങൾ പ്രധാനാധ്യാപകൻ കെ.പി. രമേഷ്കുമാറിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.