മലപ്പുറം: വേങ്ങര വെങ്കുളത്തും മേൽമുറി ഭാഗങ്ങളിലും സ്ഥിരമായി കോഴിമാലിന്യം തള്ളുന്ന സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വ്യാഴാഴ്ച പുലർച്ച വേങ്ങര വെങ്കുളത്ത് മാലിന്യം തള്ളുന്നതിനിടെ എസ്കോർട്ട് വന്ന കാറും സംഘത്തിലുണ്ടായിരുന്ന ഒരാളെയും പിടികൂടുകയായിരുന്നു. കാറിെൻറ ഗ്ലാസ് സംഘർഷത്തിൽ തകർന്നു. പിടികൂടിയ ആളുമായി നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ ഇതേസംഘം മേൽമുറിയിലെ പുളിയേറ്റിങ്ങലിലും സ്ഥിരമായി കോഴിമാലിന്യം തള്ളാറുണ്ടെന്ന് മനസ്സിലായി. തുടർന്ന് വെങ്കുളത്ത് തള്ളിയ മാലിന്യം തിരികെ വാഹനത്തിൽ കയറ്റി വേങ്ങര അരീക്കുത്ത് ഇവരുടെ ഏജൻറായി പ്രവർത്തിക്കുന്നയാളുടെ വീട്ടുമുറ്റത്ത് തള്ളി. പിന്നീട് പിടികൂടിയയാളെ പൊലീസിന് കൈമാറി. മേൽമുറി ഭാഗങ്ങളിൽ ഒരു മാസം അഞ്ചുതവണ സംഘം മാലിന്യം തള്ളിയതായി വ്യക്തമായി. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് നഗരസഭ വൃത്തിയാക്കിയ വലിയത്തോട്ടിലടക്കം സംഘം കോഴിമാലിന്യം തള്ളിയതായും സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.