വേങ്ങര: ഊരകം കല്ലേങ്ങൽ പടി കൽപാത്തിക്കൽ പാടത്ത് കോഴി മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി.- ലോറിയും കാറും അടിച്ചു പൊളിച്ചു. വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. കോഴി മാലിന്യം നിറച്ച സ്വരാജ് മസ്ത ലോറിയും അകമ്പടിക്കെത്തിയ മാരുതി സ്വിഫ്റ്റ് കാറുമാണ് സംഭവമറിഞ്ഞെത്തിയവർ അടിച്ചു പൊളിച്ചത്. പ്രദേശത്ത് സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവായതിനെ തുടർന്ന് നാട്ടുകാർ കാവലിരുന്നിരുന്നു. ഇതറിയാതെ മാലിന്യവുമായെത്തിയവർ പാടത്ത് തള്ളുകയായിരുന്നു. കാവലിരുന്നവരും ക്ഷുഭിതരായി ഓടിക്കൂടിയ നാട്ടുകാരും മാലിന്യം ഇവരെക്കൊണ്ട് എടുപ്പിച്ച് അരീക്കുളത്തെ കോഴിക്കട ഉടമ പറമ്പിൽ ലത്തീഫിെൻറ (32) വീട്ടുമുറ്റത്ത് തള്ളി. ഇയാൾ തെൻറ കടയിലെ മാലിന്യത്തിന് പുറമെ മറ്റുകടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതായും പറയപ്പെടുന്നു. വീട്ടുമുറ്റത്ത് മാലിന്യം തള്ളിയതോടെ പ്രദേശം ദുർഗന്ധപൂരിതമായി. ഇതോടെ സമീപവാസികളും യാത്രക്കാരും വലഞ്ഞു. നാട്ടുകാരുടെയും യുവാക്കളുടെയും പരിശ്രമത്തിനൊടുവിൽ ഇത് ഏറ്റെടുക്കാൻ മറ്റൊരു കൂട്ടരെത്തി. ഒടുവിൽ ലോറിയിൽ മാലിന്യം കയറ്റി വൈകുന്നേരം ഏേഴാടെ കൊണ്ടു പോവുകയായിരുന്നു. പടം: മാലിന്യം തള്ളാനെത്തിയ ലോറിക്ക് അകമ്പടി വന്ന കാർ തല്ലിത്തകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.