എ.ഡി.ജി.പി ഗെയിൽ വാതക പൈപ്പ് ലൈൻ പ്രദേശങ്ങൾ സന്ദർശിച്ചു; നിർമാണം പുനരാരംഭിച്ചു

എ.ഡി.ജി.പി ഗെയിൽ വാതക പൈപ്പ് ലൈൻ പ്രദേശങ്ങൾ സന്ദർശിച്ചു; നിർമാണം പുനരാരംഭിച്ചു മുക്കം: ഉത്തര കേരള എ.ഡി.ജി.പി രാജേഷ് ദിവാൻ ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോകുന്ന കുളങ്ങര പന്നിക്കോട്ട് പ്രദേശങ്ങൾ സന്ദർശിച്ചു. .തിരിച്ചറിയൽ കാർഡ്, നികുതി രസീത്, ആധാരത്തി​െൻറ കോപ്പികൾ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ എന്നീ രേഖകൾ ഹാജരാക്കിയവർക്ക് നഷ്ടപരിഹാര തുകക്കുള്ള ചെക്കുകൾ നൽകിത്തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ എ.ഡി.ജി.പി ഒഴിഞ്ഞുമാറി.ഡിവൈ.എസ്.പി പുഷ്കരൻ, വിവിധ സ്റ്റേഷനുകളിലെ പൊലീസ് ഓഫിസർമാർ തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.അതിനിടെ പൊലീസ് സംരക്ഷണത്തോടെ വ്യാഴാഴ്ച്ച ഉച്ച ഒരു മണിയോടെ വാതക പൈപ്പിൽ പണികൾ ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.