mtmm

ഗെയിൽ: ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ ഒഴിവാക്കി നടപ്പാക്കണമെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറം: ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ ഒഴിവാക്കുന്നതിന് വാതക പൈപ്പ് ലൈൻ പദ്ധതിയുടെ അലൈൻമ​െൻറ് മാറ്റാൻ ഗെയിൽ അധികൃതർ തയാറാവണമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിന് എതിരല്ല. എന്നാൽ, ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കരുത്. അടിച്ചൊതുക്കി മുന്നോട്ടുപോവാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലീഗടക്കമുള്ള പാർട്ടികൾ വിഷയം ഏറ്റെടുത്തിട്ടില്ലെങ്കിലും എല്ലാവരുടെയും പ്രവർത്തകർ സമരത്തിലുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ മാത്രമാണ് എതിർപ്പ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനും ഉത്തരവാദിത്തമുണ്ട്. തീവ്രവാദ സ്വഭാവമുള്ളവർ ഇത് മുതലെടുക്കുന്നുവെന്ന് ആരോപണമുണ്ടല്ലോയെന്ന ചോദ്യത്തിന് ന്യായം പറയുന്നവരെ തീവ്രവാദികളാക്കരുതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സി.പി.എമ്മി​െൻറ ജനപ്രതിനിധികൾ പോലും സമരത്തിലുണ്ട്. ആർക്കും തീവ്രവാദ പട്ടം ചാർത്തിക്കൊടുക്കണ്ട. വിഷയം യു.ഡി.എഫിൽ ഉന്നയിക്കും. വികസനവുമായി ബന്ധപ്പെട്ട പഴയ നിലപാടുകൾ ഇപ്പോൾ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.