റിയാദിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശി മരിച്ചു മഞ്ചേരി: ബുധനാഴ്ച പുലർച്ച സൗദിയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു. മഞ്ചേരി തുറക്കൽ പള്ളിറോഡിൽ കാദിരാമൂളി ഉമ്മറിെൻറ മകൻ അനീസ് ബാബുവാണ് (34) മരിച്ചത്. ആറുമാസം മുമ്പ് സൗദിയിലേക്ക് പോയ അനീസ് ബാബു ഡെലിവറി വാഹനത്തിൽ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച ഒന്നര മണിയോടെ റിയാദിലെ സുവൈദിയയിലാണ് അപകടം. വാഹനം വഴിയരികിൽ നിർത്തി ഇറങ്ങുേമ്പാൾ പൊലീസ് പിന്തുടരുകയായിരുന്ന മറ്റൊരു കാർ അനീസ് ബാബുവിനെ ഇടിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. അപകടത്തിൽ തൽക്ഷണം മരിച്ച അനീസ് ബാബുവിെൻറ മൃതദേഹം റിയാദ് കിങ് സൽമാൻ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം റിയാദിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആസ്യയാണ് മരിച്ച അനീസ് ബാബുവിെൻറ മാതാവ്. ഭാര്യ: ജസ്നമോൾ, മക്കൾ: മുഹമ്മദ് അമൻ, മുഹമ്മദ് അസൻ. സഹോദരൻ: നിയാസ്. ബിയ്യക്കുട്ടി മഞ്ചേരി: മംഗലശ്ശേരി പരേതനായ അത്തിമണ്ണിൽ മൊയ്തീെൻറ ഭാര്യ പൂന്തോട്ടത്തിൽ ബിയ്യക്കുട്ടി (95) നിര്യാതയായി. മക്കൾ: മുസ്തഫ (ജിദ്ദ), ഫാത്തിമ, ആസ്യ, സഫിയ, സുബൈദ, ഖമറുന്നിസ, ഹഫ്സത്ത്. മരുമക്കൾ: സുലൈമാൻ (പയ്യനാട്), മുഹമ്മദ് (പാപ്പിനിപ്പാറ), സെയ്തലവി (മുള്ളമ്പാറ), ബേബി ഷാഹിദ, പരേതരായ അബ്ദുല്ല (പയ്യനാട്), മുഹമ്മദ് (മഞ്ചേരി), ഷൗക്കത്ത് (എടവണ്ണ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.