കേരളപ്പിറവി ദിനത്തിൽ കളരിപ്പയറ്റ്​

തിരൂരങ്ങാടി: കളരിപ്പയറ്റിലെ വിവിധ പ്രയോഗങ്ങൾ കേരളപ്പിറവി ദിനത്തിൽ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസിൽ അരങ്ങേറി. കടത്തനാട് കെ.പി.സി.ജി.എം കളരി സംഘത്തിലെ മധുഗുരുക്കൾ പുതുപ്പണത്തി​െൻറ നേതൃത്വത്തിലെ 15ഓളം അഭ്യാസികളാണ് പ്രദർശനത്തിൽ പങ്കെടുത്തത്. മെയ്പ്പയറ്റ്, വടിപ്പയറ്റ്, വാൾപയറ്റ്, കുന്തപയറ്റ്, ഉറുമി പയറ്റ്, ചുവട്, കേൽതരിപ്പയറ്റ് എന്നീ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിയായിരുന്നു പ്രദർശനം. തെന്നല പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീൻ, തിരൂരങ്ങാടി തഹസിൽദാർ ഉഷ ബിന്ദുമോൾ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്.എസി​െൻറ മുറ്റത്ത് അരങ്ങേറിയ കളരിപ്പയറ്റിൽനിന്ന്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.