മഞ്ചേരി: ജൈവമാലിന്യം സംസ്കരിക്കാനും വളമാക്കാനും കഴിയുന്ന മാതൃകയിൽ 22 സ്ഥലങ്ങളിൽ സംഭരണി സ്ഥാപിക്കാൻ നഗരസഭ. ക്ലീൻ കേരള മിഷനുമായി ബന്ധപ്പെട്ട് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമാണിതെന്ന് ഉപാധ്യക്ഷൻ വി.പി. ഫിറോസ് അറിയിച്ചു. ടൗൺഹാളിലും നഗരസഭ ഒാഫിസിലും പ്രധാന സ്ഥലങ്ങളിലും മാലിന്യം തള്ളാൻ സംവിധാനമൊരുക്കും. നിശ്ചിത ദിവസങ്ങൾകൊണ്ട് ഇവ വളമായി മാറുന്നതാണിത്. പദ്ധതിയുടെ നിശ്ചിത വിഹിതം മാലിന്യ സംസ്കരണത്തിന് വിനിയോഗിക്കാൻ മുൻ വർഷം സർക്കാർ നിർദേശിച്ചിരുന്നെങ്കിലും മഞ്ചേരിയിൽ രണ്ടു വർഷത്തിനിടെ ഇതിനായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല. സർക്കാർ നിർദേശത്തെ തുടർന്ന് ക്ലീൻ കേരള മിഷനിൽ പത്തു ലക്ഷത്തിെൻറ ഷെയറെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.