ഗെയിൽ വിരുദ്ധ പ്രതിഷേധം: സമരക്കാരെ മഞ്ചേരിയിലെത്തിച്ചു

ATTENTION CALICUT പിടിയിലായവര്‍ക്ക് ഭക്ഷണം നല്‍കിയത് എം.എല്‍.എമാര്‍ എത്തിയ ശേഷം മഞ്ചേരി: നൂറുകണക്കിന് കുടുംബങ്ങളുടെ എതിര്‍പ്പും ആശങ്കയും കണ്ടിെല്ലന്ന് നടിച്ച് ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതി നടപ്പാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കരുതെന്ന് എം.എൽ.എമാരായ എം. ഉമ്മറും പി.കെ. ബഷീറും ആവശ്യപ്പെട്ടു. മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് അറസ്റ്റിലായി മഞ്ചേരി സ്റ്റേഷനില്‍ എത്തിച്ചവരെ സന്ദര്‍ശിക്കാെനത്തിയതായിരുന്നു ഇരുവരും. സമരത്തി​െൻറ പേരില്‍ അറസ്റ്റിലായ യുവാക്കളെ പിടികൂടി മർദിച്ചവശരാക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് എം. ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. പൊലീസ് മർദിച്ച കാര്യങ്ങൾ സമരക്കാര്‍ എം.എൽ.എമാർക്ക് മുമ്പിൽ വിശദീകരിച്ചു. പൊലീസ് സ്റ്റേഷനില്‍ പിടിച്ചുവെച്ച സമരക്കാരെ ബുധനാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി തുടർനടപടി സ്വീകരിച്ചു. പിടിയിലായവരുടെ പേരില്‍ വിവിധ വകുപ്പുകൾ ഉൾപ്പെടുത്തി അരീക്കോട് പൊലീസാണ് കേസെടുത്തത്. സമരക്കാരുടെ എണ്ണക്കൂടുതലും സുരക്ഷ കാരണങ്ങളും മുന്‍നിര്‍ത്തിയാണ് മഞ്ചേരിയില്‍ എത്തിച്ചത്. രാവിലെ പിടിയിലായ 14 പേരെയാണ് മഞ്ചേരിയില്‍ എത്തിച്ചത്. വൈകീട്ട് ആറുവരെ ഇവര്‍ക്ക് ഭക്ഷണം പോലും ലഭിച്ചില്ല. എം.എല്‍.എമാരെത്തിയാണ് ഭക്ഷണം നൽകാൻ നടപടിയെടുത്തത്. സമരാനുകൂലികളിലൊരാള്‍ വൈകീട്ട് അഞ്ചരയോടെ വെള്ളം കൊണ്ടുവന്നു കൊടുത്തു. സമരത്തിനിടെ പരിക്കേറ്റ ഒരാളും കൂട്ടത്തിലുണ്ടായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയതായി മഞ്ചേരി എസ്.ഐ പറഞ്ഞു. അരീക്കോട് പൂക്കോട്ടുചോല തലയഞ്ചേരി കാസിം (32), മാവൂര്‍ കൂവോശേരി മുഹമ്മദ് അസ്ലം (18), കൊടിയത്തൂര്‍ വേരല്‍ കടവല്‍ അബ്ദുല്‍ ജലീല്‍ (32), വളപ്പില്‍ ഫൈജാസ്, അബ്ദുല്‍ ഖാലിദ്, കാവനൂര്‍ താഴത്തെ വീട്ടില്‍ മുഹമ്മദ് ഫവാസ് (18), വെറ്റിലപ്പാറ കിണറടപ്പ് വെടിയോടി റംശാദ് (21), കുനിയില്‍ കരുവമ്പ്രാറ പാലശ്ശേരി ശിബിന്‍ (22), ഊര്‍ങ്ങാട്ടിരി നെല്ലിക്കാവില്‍ വീട്ടില്‍ നിമില്‍ (22), കോലയില്‍ വീട്ടില്‍ ഷാമില്‍ (19), കുനിയില്‍ അറക്കലകത്ത് മുഹമ്മദ് റാഫി (23), കൊടിയത്തൂര്‍ അമ്പലക്കണ്ടി മുഹമ്മദ് ഷരീഫ് (47) എന്നിവരെയും 17കാരനായ രണ്ടുപേരെയുമാണ് മഞ്ചേരിയില്‍ എത്തിച്ചത്. caption: മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ സമരത്തിനിടെ അറസ്റ്റിലായവരുമായി മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ പി.കെ. ബഷീര്‍ എം.എല്‍.എ സംസാരിക്കുന്നു caption: മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ സമരത്തിനിടെ അറസ്റ്റിലായവരെ സന്ദര്‍ശിക്കാന്‍ എം. ഉമ്മര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ എന്നിവര്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.