മലപ്പുറം: സാമ്പത്തിക വർഷം ഏഴുമാസം പിന്നിട്ടിട്ടും ജില്ലയിൽ പദ്ധതി വിഹിതം ചെലവഴിക്കാതെ നിരവധി പദ്ധതികൾ. ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ, ഗ്രാമപഞ്ചായത്തുതലങ്ങളിലൊക്കെയും പല പദ്ധതികളും ഇഴയുകയാണ്. എസ്.സി, എസ്.ടി വിഭാഗങ്ങൾക്കായി നീക്കിവെച്ച ജില്ല പഞ്ചായത്തിെൻറ ഫണ്ടിൽനിന്ന് ഒരു രൂപയും പ്രയോജനപ്പെടുത്തിയില്ലെന്ന് 'ബുധനാഴ്ച' മാധ്യമം വാർത്ത നൽകിയിരുന്നു. ഫിഷറീസ് വകുപ്പിലും ഒരു തുകയും ഉപയോഗപ്പെടുത്തിയിട്ടില്ല. ജില്ല പഞ്ചായത്ത് -രണ്ട്, ഗ്രാമപഞ്ചായത്ത് -15, നഗരസഭ -10 എന്നിങ്ങനെ ഇൗ വകുപ്പിൽ 27 പദ്ധതികൾ ഇൗ സാമ്പത്തിക വർഷം തയാറാക്കിയിട്ടുണ്ട്. 2,80,65,150 രൂപയുടെതാണിവ. വ്യവസായ വകുപ്പിലും ഒറ്റ പദ്ധതികളും അനങ്ങിയിട്ടില്ല. ത്രിതല പഞ്ചായത്തുകളിൽ 45 പദ്ധതികൾക്കായി 65,218,399 രൂപ മാറ്റിവെച്ചിട്ടുണ്ട്. ആരോഗ്യം ഹോമിയോ വകുപ്പിൽ 18,47,200 രൂപയുടെ ജില്ല പഞ്ചായത്തിെൻറ ഒരു പദ്ധതിയും പൂർണതയിലെത്തിയിട്ടില്ല. ആയുർവേദ വകുപ്പിൽ ജില്ല മെഡിക്കൽ ഒാഫിസർ വഴി നടപ്പാക്കേണ്ട രണ്ട് പദ്ധതികളും പാതിവഴിയിലാണ്. അഞ്ച് ലക്ഷം രൂപയുടെതാണ് ഇവ. അലോപ്പതി വിഭാഗത്തിൽ ജില്ല പഞ്ചായത്ത് പ്രോജക്ടിലുള്ളതും ജില്ല മെഡിക്കൽ ഒാഫിസർ വഴി നടപ്പാക്കേണ്ടതുമായ 16,790,426 രൂപയുടെ അഞ്ച് പദ്ധതികൾ, നഗരസഭകളിലെ 8,50,000 രൂപയുടെ രണ്ട് പദ്ധതികൾ എന്നിവ പൂർത്തീകരിച്ചിട്ടില്ല. box ജില്ലയിലെ പദ്ധതികൾ ചെലവഴിച്ചത് (തുക ലക്ഷത്തിൽ) സ്ഥാപനം തുക ചെലവഴിച്ചത് ശതമാനം ഗ്രാമപഞ്ചായത്ത് 30653 8906.5 29.055 ബ്ലോക്ക് പഞ്ചായത്ത് 7993 2136.7 26.732 ജില്ല പഞ്ചായത്ത് 7985.49 773.12 9.681 നഗരസഭ 11527.6 3573.8 31.002 മൊത്തം 58159.09 15390.12 26.462 ഇന്നത്തെ വാർത്തയുടെ imege അയക്കുന്നു. ഇതിനൊപ്പം നൽകുക. imege:mplas imge
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.