ദേശീയതക്ക് അടിസ്ഥാനമാവേണ്ടത് ചരിത്രവസ്തുതകൾ -കെ.ഇ.എൻ ദേശീയതക്ക് അടിസ്ഥാനമാവേണ്ടത് ചരിത്രവസ്തുതകൾ -കെ.ഇ.എൻ കൊണ്ടോട്ടി: മിത്തുകളല്ല ചരിത്രത്തിലെ വസ്തുതകളാണ് ദേശീയതക്ക് അടിസ്ഥാനമാകേണ്ടതെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ്. മലയാളം േശ്രഷ്ഠഭാഷ ദിനത്തിെൻറ ജില്ലതല ഉദ്ഘാടനത്തോടനുബന്ധിച്ച് 'ഭാഷയും ദേശീയതയും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മോയിൻകുട്ടി മാപ്പിളകലാ അക്കാദമി ഹാളിൽ നടന്ന മലയാളം ശ്രേഷ്ഠഭാഷ ദിനാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനം കലക്ടർ അമിത് മീണ നിർവഹിച്ചു. ഡോ. പി. ബാലചന്ദ്രൻ കോട്ടക്കൽ, ശ്രീരാജാമണി താനൂർ, പി.വി. കോയ മുണ്ടേങ്ങര എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ല ഭരണകൂടം, ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ്, ജില്ല ലൈബ്രറി കൗൺസിൽ, നാഷനൽ സർവിസ് സ്കീം, പൊതുവിദ്യാഭ്യാസ വകുപ്പ്, മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാദമി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ അക്കാദമി ചെയർമാൻ ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അക്കാദമി വൈസ് ചെയർമാൻ കെ.വി. അബൂട്ടി മലയാള വന്ദനം ആലപിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ. പ്രമോദ് ദാസ്, നഗരസഭ കൗൺസിലർമാരായ പി. അബ്ദുറഹ്മാൻ, യു.കെ. മമ്മദിശ, ചുക്കാൻ ബിച്ചു, കൊണ്ടോട്ടി തഹസിൽദാർ എസ്. ജയകുമാരൻ, ലൈബ്രറി കൗൺസിൽ കൊണ്ടോട്ടി താലൂക്ക് പ്രസിഡൻറ് വി. അബ്ദുൽ ഹമീദ്, അക്കാദമി സെക്രട്ടറി റസാഖ് പയേമ്പ്രാട്ട് എന്നിവർ സംസാരിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ സി. അയ്യപ്പൻ സ്വാഗതവും എൻ.എസ്.എസ് ജില്ല കോ-ഓഡിനേറ്റർ കെ.കെ. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു. ഫോേട്ടാ: kdy1: കൊണ്ടോട്ടിയിൽ നടന്ന മലയാളം-േശ്രഷ്ഠഭാഷ ദിനാഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനം കലക്ടർ അമിത് മീണ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.