സി.പി.എം വിട്ടവരെ ആകർഷിക്കാൻ കഴിഞ്ഞതായി സി.പി.​െഎ

മലപ്പുറം: സി.പി.െഎ ലോക്കൽ സമ്മേളനങ്ങളിൽ ഭരണ വീഴ്ചകൾക്കെതിരെ രൂക്ഷ വിമർശനം. മൂന്നാർ ഉൾപ്പെടെ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സി.പി.എം താൽപര്യത്തിന് കീഴടങ്ങരുതായിരുന്നുവെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഭൂമാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലംമാറ്റിയത് വകുപ്പിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ മോശം അഭിപ്രായം ഉണ്ടാക്കിയതായി വിമർശനമുയർന്നു. ജില്ലയിൽ പ്രാദേശിക ഭിന്നതകളുടെ പേരിൽ സി.പി.എം വിട്ടുവന്നവരിൽ വലിയൊരു വിഭാഗത്തെ പാർട്ടിക്ക് ആകർഷിക്കാൻ കഴിഞ്ഞതായി വിലയിരുത്തപ്പെട്ടു. ഇവർ വലതുപക്ഷ പാർട്ടികളിൽ ചേക്കേറുന്നത് ഒഴിവാക്കാൻ കഴിഞ്ഞു. പുതുതായി പാർട്ടിയിലെത്തിയവരിൽ കഴിവുള്ളവർക്ക് പലയിടത്തും നേതൃസ്ഥാനം നൽകിയിട്ടുണ്ട്. വള്ളിക്കുന്ന്, മൂന്നിയൂർ, പൊന്നാനി, വെട്ടം, മാറാക്കര, കൊേണ്ടാട്ടി, േചാക്കാട്, ചെറുകാവ്, പുളിക്കൽ, ഉൗർങ്ങാട്ടിരി, നിലമ്പൂർ, വണ്ടൂർ എന്നിവിടങ്ങളിൽ യുവജനങ്ങളടക്കം കൂടുതൽ പ്രവർത്തകർ പാർട്ടിയിലേക്ക് കടന്നുവന്നതായി വിലയിരുത്തപ്പെട്ടു. സി.പി.എമ്മിൽനിന്ന് എൽ.സി മെംബർമാരും ഡി.വൈ.എഫ്.െഎ ഭാരവാഹികളുമടക്കം പാർട്ടിയിൽ ചേർന്നു. കോൺഗ്രസിൽനിന്നും മുസ്ലിം ലീഗിൽനിന്നും പാർട്ടിയിലേക്ക് ആളുകളെത്തിയിട്ടുണ്ട്. പാർട്ടിയുടെ രാഷ്ട്രീയ നിലപാടി​െൻറ വിജയമാണിത്. ജില്ലയിൽ നാലിടത്തൊഴിച്ച് ലോക്കൽ സമ്മേളനം പൂർത്തിയായി. മാറ്റിവെച്ച ആനക്കയം, പൊന്നാനി, മാറഞ്ചേരി, ഏലംകുളം ലോക്കൽ സമ്മേളനങ്ങൾ ഇൗ ആഴ്ച നടക്കും. സി.പി.െഎക്ക് ജില്ലയിൽ 44 ലോക്കൽ ഘടകങ്ങളും 16 മണ്ഡലം ഘടകങ്ങളുമാണുള്ളത്. നവംബറിൽ മണ്ഡലം സമ്മേളനം പൂർത്തിയാകും. ജില്ല സമ്മേളനം ഡിസംബർ 16, 17 തീയതികളിൽ വണ്ടൂരിലാണ്. സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന്, രണ്ട്, മൂന്ന്, നാല് തീയതികളിൽ മലപ്പുറത്ത് നടക്കും. ഇതിനാൽ ജില്ല സമ്മേളനം ആദ്യം നടത്തുന്നത് മലപ്പുറത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.