ചാപ്പപ്പടി ആശുപത്രിയിൽ ഡോക്ടർ 'മുങ്ങി'; രോഗികളുടെ രോഷം ഫലം കണ്ടു

പരപ്പനങ്ങാടി: കടലോര ചികിത്സ കേന്ദ്രത്തോട് അധികൃതർ തുടരുന്ന അവഗണനക്കെതിരെ രോഗികളുടെ രോഷം അണപൊട്ടി. ഡോക്ടർമാരുടെ 'മുങ്ങൽ' പതിവായ ചാപ്പപ്പടിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ മണിക്കൂറുകളോളം കാത്തിരുന്നശേഷമാണ് രോഗികൾ ഡോക്ടറിെല്ലന്ന വിവരമറിയുന്നത്. ഇതോടെ സ്ഥലത്തെത്തിയ മനുഷ്യാവകാശ പ്രവർത്തക റുബീനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടങ്ങി. തുടർന്ന് പൊതുപ്രവർത്തകരും മുനിസിപ്പൽ കൗൺസിലർമാരും സ്ഥലത്തെത്തി പ്രതിഷേധത്തോെടാപ്പം ചേർന്നു. നഗരസഭ കൗൺസിലർമാരായ ദേവൻ ആലുങ്ങൽ, ഹനീഫ കൊടപ്പാളി, കെ.സി. നാസർ, സുഹാസ് എന്നിവർ വിവരം ജില്ല മെഡിക്കൽ ഓഫിസറെ ധരിപ്പിച്ചു. ഇതേതുടർന്ന് സംഘർഷ സാഹചര്യം മനസ്സിലാക്കിയ ഉേദ്യാഗസ്ഥർ ജാഗ്രത കൈക്കൊള്ളുകയും ചെട്ടിപ്പടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. നീലിമയുടെ സേവനം ഉറപ്പുവരുത്തുകയും ചെയ്തു. ഇതേതുടർന്ന് 12 മണിയോടെ പ്രതിഷേധക്കാർ പിരിഞ്ഞുപോയി. അതേസമയം, വാക്സിനേഷ​െൻറ തിരക്കുള്ളതിനാലാണ് സേവനം മുടങ്ങുന്നതെന്ന് ഡോ. നീലിമ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, നൂറുകണക്കിന് രോഗികളുടെ ആരോഗ്യ ആശ്രയകേന്ദ്രമായ ചാപ്പപ്പടി ആശുപത്രിയോട് കാലങ്ങളായി അധികൃതർ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.