ആർ.എം.എസ്​.എ വിദ്യാലയങ്ങൾക്ക്​ നാഥനായി; ഇനി വേണ്ടത്​ കെട്ടിടം

മലപ്പുറം: ആർ.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ) പദ്ധതി പ്രകാരം ജില്ലയിൽ പ്രവർത്തിക്കുന്ന 12 ഹൈസ്കൂളുകളിലെ പ്രധാനാധ്യാപക തസ്തിക അംഗീകരിച്ച് സർക്കാർ ഉത്തരവായി. അധ്യാപകരുടെ സീനിയോറിറ്റി പട്ടികയിൽനിന്ന് ഉടൻ നിയമനമുണ്ടാവും. 2012-13ലാണ് യു.പി അപ്ഗ്രേഡ് ചെയ്ത് ജില്ലയിൽ 12 ഹൈസ്കൂളുകൾ തുടങ്ങിയത്. മരുത, കരിപ്പോൾ, നീലാഞ്ചേരി, അഞ്ചച്ചവടി, കുറുക, മീനടത്തൂർ, കൊളപ്പുറം, ചാലിയപ്പുറം, നെടുവ, തൃക്കുളം, ആതവനാട് പരിധി, ചേരിയം മങ്കട എന്നിവിടങ്ങളിലാണിത്. പ്രൈമറിയിലെ പ്രധാനാധ്യാപകർക്ക് ചുമതല നൽകിയാണ് ഇവ ഇതുവരെ പ്രവർത്തിച്ചത്. പ്രധാനാധ്യാപക​െൻറ അഭാവം നടത്തിപ്പ് താളംതെറ്റാൻ കാരണമായിരുന്നു. ഇൗ സ്കൂളുകളിൽ സ്ഥിരം അധ്യാപക തസ്തികകളും കുറവാണ്. ദിവസവേതന വ്യവസ്ഥയിൽ നിയമിതരായവരാണ് കൂടുതൽ പേരും. പ്രധാനാധ്യാപകൻ വരുന്നതോടെ അധ്യാപക തസ്തിക സൃഷ്ടിക്കൽ നടപടികൾക്കും ഗതിവേഗമാകും. അതേസമയം, സ്കൂൾ കെട്ടിടങ്ങൾക്ക് ആർ.എം.എസ്.എ ഫണ്ട് അനുവദിച്ചിട്ടുണ്ടെങ്കിലും തുക അപര്യാപ്തമായത് നിർമാണത്തിന് തടസ്സമായിട്ടുണ്ട്. ജില്ല പഞ്ചായത്ത് ഇതിന് പ്രത്യേകം ഫണ്ട് വകയിരുത്തണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. നിലവിൽ പ്രൈമറി സ്കൂൾ കെട്ടിടങ്ങളിൽ തിങ്ങി ഞെരുങ്ങിയാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. ജില്ലയിൽ ആകെ 20 ആർ.എം.എസ്.എ സ്കൂളുകളാണുള്ളത്. ആദ്യം അനുവദിച്ച എട്ട് സ്കൂളുകളിൽ നേരത്തേതന്നെ പ്രധാനാധ്യാപകരെ നിയമിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.