കഞ്ഞിപ്പുര--മൂടാൽ ബൈപാസ്: യൂത്ത് ലീഗ് റോഡ് ഉപരോധം നാളെ കഞ്ഞിപ്പുര--മൂടാൽ ബൈപാസ്: യൂത്ത് ലീഗ് റോഡ് ഉപരോധം നാളെ മലപ്പുറം: ഭൂവുടമകൾക്ക് അർഹമായ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുത്ത് കഞ്ഞിപ്പുര--മൂടാൽ ബൈപാസ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് റോഡ് ഉപരോധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഞ്ഞിപ്പുര ജങ്ഷനിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതിനാണ് ഉപരോധം. വളാഞ്ചേരി ടൗണിെല ഗതാഗതക്കുരുക്കും വട്ടപ്പാറയിൽ നിരന്തരമുണ്ടാകുന്ന അപകടങ്ങളും മുൻനിർത്തി 2011ൽ യു.ഡി.എഫ് സർക്കാറാണ് കഞ്ഞിപ്പുര--മൂടാൽ ബൈപാസ് നിർമാണം ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 േകാടിയാണ് ഇൗ പദ്ധതിക്ക് വകയിരുത്തിയത്. ഇതിൽ 15 കോടി പ്രവൃത്തിക്കും ബാക്കി തുക സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകാനുമാണ് അനുവദിച്ചത്. പദ്ധതി പൂർത്തിയാക്കാൻ അധികമായിവരുന്ന 37 കോടി ആവശ്യപ്പെട്ട് ജില്ല കലക്ടർ പൊതുമരാമത്ത് വകുപ്പിന് കത്ത് നൽകിയെങ്കിലും 10 കോടി മാത്രമാണ് സർക്കാർ അനുവദിച്ചത്. കുറ്റിപ്പുറം-പുത്തനത്താണി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് പണി ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സി.എം. റിയാസ്, സലാം ആതവനാട്, വി.പി. മജ്നുവാദ്, പി. നസീറലി, പി. ഹാരിസ്, എം.പി.എം. ബഷീർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.