നിലമ്പൂര്‍: യുവതീയുവാക്കള്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പദ്ധതിയുമായി ജില്ല ഹോട്ടല്‍ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷന്‍. ഹോട്ടല്‍ മാനേജ്മെൻറ് രംഗത്താണ് ഒമ്പത് മാസം നീളുന്ന കോഴ്‌സ് ആരംഭിക്കുന്നത്. എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്കായാണ് കോഴ്‌സ്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ഹോട്ടല്‍ ഉടമകൾക്ക് മാനേജ്മെൻറില്‍ പ്രത്യേക പരിശീലനം നല്‍കും. നിലവിലെ തൊഴിലാളികള്‍ക്കും പ്രത്യേകം കോഴ്‌സുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.