മലപ്പുറം: എം.എൽ.എക്ക് പോലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താൻ കഴിയാത്ത വിധം നിയമപാലനം അവതാളത്തിലായിരിക്കുകയാണെന്നും പൊലീസ് നിസ്സംഗത വെടിയണമെന്നും ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗെയിൽ സമരത്തെ അടിച്ചമർത്തുന്ന പൊലീസ് എ.പി. അനിൽകുമാർ എം.എൽ.എയെ ആക്രമിക്കാനെത്തിയ ഡി.വൈ.എഫ്.െഎ സംഘത്തിന് മുന്നിൽ പതുങ്ങിനിൽക്കുന്നത് അപമാനകരമാണ്. പൊലീസ് നിസ്സംഗത അവസാനിപ്പിച്ചില്ലെങ്കിൽ നേതാക്കളുടെ സംരക്ഷണ ചുമതല പാർട്ടി ഏറ്റെടുക്കും. പൊലീസിനെ കാഴ്ചക്കാരാക്കി മാറ്റി സി.പി.എം, ഡി.വൈ.എഫ്.െഎ സംഘം അഴിഞ്ഞാടുകയാണ് ചെയ്തതെന്നും വി.വി. പ്രകാശ് ആരോപിച്ചു. ടി.കെ. ശശി മങ്കട, വല്ലാഞ്ചിറ ഷൗക്കത്തലി, വീക്ഷണം മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.