മലപ്പുറം: ഡി.ഡി.ഇ നിയമനം സർക്കാർ വെച്ചുതാമസിപ്പിക്കുന്നതായി ആക്ഷേപം. കണ്ണൂർ ജില്ലയിൽനിന്ന് ഉദ്യോഗക്കയറ്റം ലഭിച്ച രണ്ട് പേരിൽ ആരെ നിയമിക്കണമെന്ന തർക്കമാണ് നിയമനം വൈകാൻ കാരണമെന്നാണ് സൂചന. പ്രമുഖ ഭരണകക്ഷിയുമായി ബന്ധമുള്ളവരാണ് രണ്ടുപേരും. ഒരാൾ മന്ത്രിയുടെ പി.എസിെൻറ നോമിനിയാണ്. കണ്ണൂർ, തലശ്ശേരി ഡി.ഇ.ഒ ഒാഫിസുകളിൽനിന്ന് പ്രമോഷൻ ലഭിച്ചവരാണ് മലപ്പുറം ഡി.ഡി.ഇ കസേര പിടിക്കാൻ ചരടുവലി ശക്തമാക്കിയത്. ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാതായിട്ട് മൂന്ന് മാസം പിന്നിട്ടു. സംസ്ഥാനത്ത് ഏറ്റവും കുടുതൽ വിദ്യാർഥികളും അധ്യാപകരുമുള്ള ജില്ലയാണ് മലപ്പുറം. കഴിഞ്ഞ ജൂലൈ 31ന് മലപ്പുറം ഡി.ഡി.ഇ സഫറുല്ലയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയതോടെയാണ് കേസരയിൽ ആളില്ലാതായത്. നിയമനം വൈകിക്കുന്നത് ജില്ലയിൽ വിദ്യാഭ്യാസ മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. വിജയഭേരിയടക്കം പദ്ധതികൾ അവതാളത്തിലാണ്. ജില്ല ശാസ്േത്രാത്സവം, കലോത്സവം എന്നിവ നടക്കാനിരിക്കെയാണ് സർക്കാർ അവഗണന തുടരുന്നത്. 13 ജില്ലകളിലും ഡി.ഡി.ഇമാരുണ്ട്. എം.എൽ.എമാർ ഉൾപ്പെടെ സമ്മർദം ചെലുത്തിയിട്ടും സർക്കാർ നടപടിക്ക് വേഗംപോര. ഡി.ഡി.ഇയുടെ ചുമതലയുള്ള അഡ്മിനിസ്േട്രറ്റിവ് അസിസ്റ്റൻറ് അവധിയിൽ പോകുമെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.