നിലമ്പൂര്‍: പൊതുനിരത്തിൽനിന്ന് ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് കേരളപ്പിറവി ദിനത്തിൽ കേരളത്തിെൻറ മാതൃക സൃഷ്ടിച്ചു. അമല്‍ കോളജ് എൻ.എസ്.എസ് യൂനിറ്റ് വിദ്യാർഥികളാണ് തെരുവിൽനിന്ന് ശേഖരിച്ച കുപ്പികൾകൊണ്ട് ബോധവത്കരണത്തിെൻറ ഭാഗമായി മാതൃകയുണ്ടാക്കിയത്. വെളിയംതോട് മുതല്‍ കോളജ് വരെയുള്ള റോഡരികില്‍നിന്നാണ് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചത്. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം നൽകുന്നതിനും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പൽ ഡോ. എം. ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ജനീഷ് ബാബു അധ‍്യക്ഷത വഹിച്ചു. ടി. ഷമീര്‍ബാബു, സി.എച്ച്. അലിജാഫർ, കെ. സിനി, പി. മുബഷീര്‍ എന്നിവര്‍ സംസാരിച്ചു. പി. കെന്‍ഷ, വൈഷ്ണവ്, അമിത്, ഹസീബ്, റിദ, ബാസിത്, സലീം എന്നിവര്‍ നേതൃത്വം നൽകി. പടം: 6- പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് അമല്‍ കോളജ് എൻ.എസ്.എസ് യൂനിറ്റ് ഉണ്ടാക്കിയ കേരളത്തിെൻറ മാതൃക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.