നഞ്ചൻകോട്​ റെയില്‍പാത ഉടന്‍ യാഥാർഥ്യമാക്കണം ^ഹോട്ടല്‍ ആൻഡ്​​ ​െറസ്‌റ്റോറൻറ്​ അസോ.

നഞ്ചൻകോട് റെയില്‍പാത ഉടന്‍ യാഥാർഥ്യമാക്കണം -ഹോട്ടല്‍ ആൻഡ് െറസ്‌റ്റോറൻറ് അസോ. നിലമ്പൂര്‍: നിലമ്പൂരി‍​െൻറയും വയനാടി‍​െൻറയും സമഗ്ര വികസനത്തിന് നിലമ്പൂര്‍--നഞ്ചൻകോട് റെയില്‍വേപാത ഉടന്‍ യാഥാർഥ്യമാക്കണമെന്ന് നിലമ്പൂര്‍--വയനാട്- നീലഗിരി ഹോട്ടല്‍ ആൻഡ് െറസ്‌റ്റോറൻറ് അസോസിയേഷന്‍ നിലമ്പൂരില്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതിനായി വഴിക്കടവില്‍ ചേര്‍ന്ന യോഗത്തില്‍ ആക്ഷന്‍കൗൺസിലിന് രൂപം നല്‍കി. കലണ്ടറുകള്‍ വഴി ഈ കാമ്പയിന് കൂടുതല്‍ പ്രചാരം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ല പ്രസിഡൻറ് എ. ഷൗക്കത്തലി, ജില്ല ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുസമദ്, താലൂക്ക് പ്രസിഡൻറ് കെ.എസ്. സ്‌കറിയ, സെക്രട്ടറി അനസ് യൂനിയന്‍, ജില്ല സെക്രട്ടറി സലീം പെരിന്തല്‍മണ്ണ, വണ്ടൂര്‍ യൂനിറ്റ് സെക്രട്ടറി ടി.കെ. സജാദ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. കേരള ഹോട്ടല്‍ ആൻഡ് െറസ്‌റ്റോറൻറ് അസോസിയേഷന്‍ റോയല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് പുറത്തിറക്കിയ കോറല്‍ കുടിവെള്ളത്തി‍​െൻറ മേഖലയിലെ വിതരണോദ്ഘാടനം റോയല്‍ ഗ്രൂപ് ചെയര്‍മാന്‍ ടി.സി. റഫീഖ് നിര്‍വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.