പാട്ടും കളിയുമായി വയോജന സായംസന്ധ്യ

മലപ്പുറം: ജീവിതത്തി​െൻറ സായംകാലത്ത് പാട്ടും കളികളും ആസ്വദിച്ചൊരു വൈകുന്നേരം. വയോജന വാരാചരണ ഭാഗമായി സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച 'സായംസന്ധ്യ' മുതിർന്ന പൗരന്മാർ ആഘോഷമാക്കി. കൊയ്ത്തുപാട്ട്, നാടൻപാട്ട്, മാപ്പിളപ്പാട്ട്, കോൽക്കളി പാട്ട്, സിനിമ ഗാനങ്ങൾ എന്നിവയുമായി ഗായകർ വേദിയിലെത്തി. പ്രായം ശബ്ദത്തെ ഇടർച്ചയിലെത്തിച്ചെങ്കിലും ഒരു കാലത്ത് തങ്ങൾ നല്ല പാട്ടുകാരായിരുന്നെന്ന് ഇവർ തെളിയിച്ചു. നാടോടി നൃത്തം, തിരുവാതിര, ചവിട്ടുകളി, ഒപ്പന എന്നിവയും േവദിയിലെത്തി. മലപ്പുറം ഫസ്റ്റ് സെക്ടറിലെ രമണിയും സംഘവും, നിഷയും സംഘവുമാണ് ഒപ്പന അവതരിപ്പിച്ചത്. നിലമ്പൂർ വയോമിത്രത്തിലെ സത്യഭാമയും സംഘവും തിരുവാതിരയുമായി രംഗത്തെത്തി. കുടുംബശ്രീ, വയോമിത്രം, ഐ.സി.ഡി.എസ് പ്രോജക്റ്റുകൾ, സാമൂഹിക സുരക്ഷ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല സാമൂഹികനീതി വകുപ്പ് ഒാഫിസർ വി.കെ. സുഭാഷ് കുമാർ, സൂപ്രണ്ട് കൃഷ്ണമൂർത്തി, കുടുംബശ്രീ ജില്ല പ്രോഗ്രാം ഒാഫിസർ ഹേമലത, വയോമിത്രം കോഓഡിനേറ്റർ നൗഫൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.