സിവിൽ സ്​റ്റേഷൻ പ്ലാസ്​റ്റിക്​ രഹിതമാക്കാൻ തുണിസഞ്ചി

മലപ്പുറം: സിവിൽ സ്റ്റേഷൻ പ്ലാസ്റ്റിക് രഹിതമാക്കുന്ന പദ്ധതിക്കായി ശുചിത്വമിഷ​െൻറ തുണിസഞ്ചിയെത്തുന്നു. സിവിൽ സ്റ്റേഷനിലെത്തുന്നവരിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ ശേഖരിച്ച് പകരം തുണിസഞ്ചി നൽകും. ഇതി​െൻറ ഭാഗമായി സിവിൽ സ്റ്റേഷൻ ഗേറ്റിനോട് ചേർന്ന് പ്രത്യേക കേന്ദ്രം തുറക്കും. പണ്ട് പൊലീസ് എയ്ഡ് പോസ്റ്റായി പ്രവർത്തിച്ചിരുന്ന, ദീർഘനാളായി അടച്ചിട്ട ഒറ്റമുറി ഇതിനായി സൗകര്യപ്പെടുത്തി. ഏത് വകുപ്പിേൻറതാണെന്ന് അറിയാതെ പാഴായിക്കിടക്കുകയായിരുന്നു ഈ മുറി. കലക്ടറുടെ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ചയാണ് മുറി ശുചിത്വമിഷന് വിട്ടുനൽകിയത്. സിവിൽ സ്റ്റേഷനിൽ എത്തുന്നവരിൽനിന്ന് പ്ലാസ്റ്റിക് സഞ്ചി ശേഖരിച്ച് പകരം ഇവിടെനിന്ന് തുണിസഞ്ചി നൽകും. 10 രൂപയും ഇൗടാക്കും. തിരിച്ച് വരുേമ്പാൾ സഞ്ചി തിരികെ നൽകി പണം വാങ്ങാം. ആവശ്യമുള്ളവർക്ക് 10 രൂപ നൽകി സഞ്ചി സ്വന്തമാക്കാം. ഇൗ ആഴ്ച പ്രവർത്തനം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.