വാർഷിക പദ്ധതി നിർവഹണം: എടപ്പറ്റ പഞ്ചായത്ത് ജില്ലയിൽ മൂന്നാം സ്ഥാനം

മേലാറ്റൂർ: 2017--18 വാർഷിക പദ്ധതി നിർവഹണത്തിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് ജില്ലയിൽ മൂന്നാം സ്ഥാനത്ത്. ജില്ല പ്ലാനിങ് കൗൺസിലിന് മുന്നിൽ സമർപ്പിച്ച ആറു കോടിയുടെ പദ്ധതി രൂപ രേഖയിൽ അനുവദിച്ച് കിട്ടിയ 3.8 കോടിയിൽ 60 ശതമാനത്തോളം ചെലവഴിച്ചാണ് എടപ്പറ്റ മൂന്നാം സ്ഥാനത്തെത്തിയത്. പഞ്ചായത്തിൽ നിലനിന്ന രാഷ്ട്രീയ അനിശ്ചിതത്വം കാരണം പദ്ധതി രൂപരേഖ തയാറാക്കുന്നതിലും ജില്ല പ്ലാനിങ് കൗൺസിലി​െൻറ അംഗീകാരം നേടിയെടുക്കുന്നതിലും ഏറെ പിന്നിലായിരുന്നു എടപ്പറ്റ. ഇതി​െൻറ പേരിൽ ജില്ല ഭരണകൂടത്തിൽനിന്ന് പഞ്ചായത്ത് ഭരണനേതൃത്വം ഏറെ പഴി കേൾക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ നാലു മാസം പ്രസിഡൻറ് ചാലിൽ ഫാത്തിമയുടെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും സെക്രട്ടറി കെ. റഹിയാൻബിയുടെ നേതൃത്വത്തിൽ ജീവനക്കാരും കഠിന പ്രയത്നം നടത്തിയാണ് പദ്ധതി നിർവഹണത്തിൽ എടപ്പറ്റയെ ജില്ലയിൽ മൂന്നാം സ്ഥാനത്തും സംസ്ഥാനത്ത് 22ാം സ്ഥാനത്തും എത്തിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.