ജീവകാരുണ്യ പ്രവര്‍ത്തനവുമായി പുനര്‍ജനി

മേലാറ്റൂര്‍: ആർ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ1989--90 വര്‍ഷ എസ്.എസ്.എല്‍.സി ബാച്ച് കൂട്ടായ്മയായ പുനര്‍ജനിയുടെ ആഭിമുഖ്യത്തിൽ മേലാറ്റൂര്‍ റഹ്മ സ്‌പെഷല്‍ സ്‌കൂളിലേക്ക് ഭക്ഷ്യധാന്യം നല്‍കി. മേലാറ്റൂര്‍ മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 75ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌പെഷല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം തയാറാക്കി നല്‍കുന്നതിനുള്ള വിഭവങ്ങളാണ് നല്‍കിയത്. കൂട്ടായ്മയിലെ അംഗങ്ങളായ വി.വി. വിനോദ്, ടി. സുബ്രഹ്മണ്യന്‍, വി. ഉണ്ണികൃഷ്ണൻ, കെ. ജയകൃഷ്ണന്‍, കെ. ഷാജി എന്നിവരില്‍നിന്ന് സ്‌കൂള്‍ പ്രധാനാധ്യാപിക കെ. അനിതയും വിദ്യാര്‍ഥികളും ധാന്യങ്ങൾ ഏറ്റുവാങ്ങി. Photo: പുനര്‍ജനി നൽകിയ ഭക്ഷ്യധാന്യങ്ങൾ റഹ്മ സ്‌പെഷല്‍ സ്‌കൂൾ അധികൃതർ ഏറ്റുവാങ്ങുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.