കാളികാവ്: എം.ആര്‍ വാക്‌സിന്‍ കാമ്പയിൻ പഞ്ചായത്തുതല പുരോഗതി വിലയിരുത്തുന്നതിന് കാളികാവ് സി.എച്ച്.സിയില്‍ അവലോകനയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഖാലിദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. നജീബ് ബാബു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികള്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡൻറുമാര്‍, പ്രധാനാധ്യാപകർ, നോഡല്‍ ടീച്ചര്‍മാര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ 8042 സ്‌കൂള്‍ വിദ്യാർഥികളില്‍ 4899 പേർ വാക്‌സിന്‍ സ്വീകരിച്ചു. 60.9 ശതമാനം അവശേഷിക്കുന്ന കുട്ടികള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കുന്നതിന് ബോധവത്കരണം നടത്തും. സി.എച്ച്.സി മെഡിക്കല്‍ ഒാഫിസര്‍ ജസീല, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോജി കെ. അലക്‌സ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ മുഹമ്മദ് ഹാരിസ്, പി.കെ. രാമചന്ദ്രന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മുഹമ്മദലി, ജെ.പി.എച്ച്.എന്‍ പി. വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.