സി.ടി അസ്മാബി കാളികാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​

കാളികാവ്: ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറായി മുസ്ലിം ലീഗിലെ ചീരാന്‍തൊടി അസ്മാബിയെ തെരഞ്ഞെടുത്തു. ബുധനാഴ്ച രാവിലെയായിരുന്നു തെരഞ്ഞെടുപ്പ്. പി.ബ്ല്യു.ഡി അസി. എൻജിനീയര്‍ പ്രിന്‍സ് ബാലനായിരുന്നു വരണാധികാരി. കോണ്‍ഗ്രസിലെ ആറും ലീഗിലെ അഞ്ചും അംഗങ്ങള്‍ അസ്മാബിക്ക് വോട്ട് ചെയ്തു. സി.പി.എമ്മിലെ സി. കൗലത്തായിരുന്നു എതിർ സ്ഥാനാർഥി. സി.പി.എമ്മിലെ ചാത്തുക്കുട്ടി യോഗത്തില്‍ ഹാജരായില്ല. കൗലത്തിന് ഏഴ് വോട്ടുകള്‍ ലഭിച്ചു വൈസ് പ്രസിഡൻറായിരുന്ന കോണ്‍ഗ്രസിലെ എം. സുഫൈറ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്‌ നടന്നത്. ഒരുവര്‍ഷത്തെ കാലാവധിയായതോടെ യു.ഡി.എഫ് ധാരണ പ്രകാരം കോണ്‍ഗ്രസും ലീഗും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങള്‍ കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. പടം- കാളികാവ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചീരാന്‍തൊടി അസ്മാബി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.