തിരൂരങ്ങാടി: കടലുണ്ടിപ്പുഴയിൽ മൂന്നിയൂർ വള്ളിക്കുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണ്ണട്ടാംപാറ അണക്കെട്ടിെൻറ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കാത്തത് ആശങ്കക്കിടയാക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് ഉയർത്തുന്നതിനിടെ തകർന്ന ഷട്ടർ പുനഃസ്ഥാപിക്കാത്തതിനാൽ തടഞ്ഞു നിർത്തേണ്ട വെള്ളം കടലിലേക്കൊഴുകുന്നത് ശുദ്ധജലക്ഷാമം രൂക്ഷമാക്കിയേക്കും. തുലാം വർഷം ആവശ്യത്തിന് മഴ ലഭിക്കാത്തത് കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. പുഴയിലെ ജലനിരപ്പ് ഉയർന്നിരുന്നെങ്കിലും മഴ വഴിമാറിയതോടെ കുറഞ്ഞു. ഇതിനിടെയാണ് ഷട്ടർ തകർന്നത് കർഷകർ ഉൾപ്പെടെയുള്ളവർക്ക് വൻതിരിച്ചടിയായത്. പ്രശ്നം പരിഹരിക്കാത്തതിനാൽ കടലിലേക്ക് വെള്ളമൊഴുകുന്നത് അനിയന്ത്രിതമായി തുടരുന്നുണ്ട്. ഇതോടെ കടലുണ്ടിപ്പുഴയിലും പരിസര പഞ്ചായത്തുകളിലും പതിവിലും നേരത്തെ വരൾച്ച ബാധിക്കുന്ന അവസ്ഥയിലാണ്. കടലിൽനിന്ന് കാർഷിക നിലങ്ങളിലെത്തുന്ന ഉപ്പുവെള്ളം തടയാനും കിണറുകളിലെ കുടിവെള്ളം സംരക്ഷിക്കാനും പുഴവെള്ളം കടലിലേക്ക് ഒഴുകുന്നത് തടയുന്നതിനുമാണ് 1957ൽ ആദ്യ കേരള മന്ത്രിസഭ മണ്ണട്ടാംപാറയിൽ തടയണ നിർമിച്ചത്. മൂന്നിയൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന്, തിരൂരങ്ങാടി, നന്നമ്പ്ര, എ.ആർ. നഗർ, വേങ്ങര എന്നീ പത്തോളം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ പദ്ധതികൾ, കൃഷിയിടങ്ങളിലേക്കുള്ള ജലവിതരണം എന്നിവക്ക് അണക്കെട്ടിൽ വെള്ളം തടഞ്ഞ് നിർത്തിയാണ് ഉപയോഗിച്ചുവരുന്നത്. ഷട്ടർ അടിയന്തരമായി പുനഃസ്ഥാപിക്കാത്തപക്ഷം ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഡാം സംരക്ഷണ സമിതി കൺവീനർ കടവത്ത് മൊയ്തീൻകുട്ടി പറഞ്ഞു. ചിത്രം: മണ്ണട്ടാംപാറ അണക്കെട്ടിെൻറ തകർന്നുവീണ ഷട്ടർ...........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.