'കംഫര്‍ട്ട് സ്​റ്റേഷന്‍ അടിയന്തരമായി നിർമിക്കണം'

തിരൂരങ്ങാടി: താലൂക്ക് ആസ്ഥാനമായ ചെമ്മാട് ടൗണില്‍ അടിയന്തരമായി കംഫർട്ട് സ്റ്റേഷന്‍ നിർമിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ വെസ്റ്റ് മേഖല കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. നഗരസഭ ചെയര്‍പേഴ്സന്‍, സെക്രട്ടറി എന്നിവര്‍ക്ക് പരാതി നല്‍കി. മനുഷ്യാവകാശ കമീഷന്‍ ഉത്തരവിനെ തുടർന്ന് കംഫര്‍ട്ട് സ്റ്റേഷന്‍ നിർമിക്കാന്‍ ജില്ല കലക്ടര്‍ നഗരസഭ അധികാരികള്‍ക്ക് നിർദേശം നൽകിയിരുന്നു. മുനിസിപ്പാലിറ്റിക്ക് സ്വന്തമായി ടൗണില്‍ രണ്ടിടങ്ങളില്‍ ഭൂമിയുണ്ടായിട്ടും റവന്യൂ ഭൂമി വിട്ടുകിട്ടണമെന്ന് കലക്ടറെയും കമീഷനെയും തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. നഗരസഭയുടെ ജനവിരുദ്ധ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. സെക്രട്ടറി വി.കെ. ഹംസ, പ്രസിഡൻറ് പി. നിധീഷ്, ഹമീദ് കാരയില്‍, സഹീര്‍ മച്ചിങ്ങല്‍, എ. സാദിഖ്, ജൂലി, ഇ.പി. പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.