തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജിൽ പ്രവർത്തിക്കുന്ന ജെൻഡർ സെല്ലിെൻറ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം മുൻ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. കെ. അസീസ് അധ്യക്ഷത വഹിച്ചു. മാനേജർ എം.കെ. ബാവ, അഡ്വ. പി.എം.എ. സലാം, പ്രഫ. എ. സൈഫുദ്ദീൻ, പ്രഫ. എസ്. ശിബ്‌നു, ഡോ. മുസ്തഫ ആനന്ദ്, ഹസൻ ബാബു, അസ്‌ന ഷെറിൻ എന്നിവർ സംസാരിച്ചു. കെ.സി. റോസക്കുട്ടി മുഖ്യാതിഥിയായിരുന്നു. ഉച്ചക്ക് ശേഷം വിദ്യാർഥിനികൾക്കായി പ്രീമാരിറ്റൽ സെഷന് കെ.സി. റോസക്കുട്ടി നേതൃത്വം നൽകി. പ്രഫ. ശരീഫ ബീഗം പി.പി. സ്വാഗതവും പ്രഫ. കെ. റംല നന്ദിയും പറഞ്ഞു. ഫോട്ടോ: പി.എസ്.എം.ഒ കോളജിൽ ജെൻഡർ സെല്ലിെൻറ ഈ വർഷത്തെ പരിപാടികളുടെ ഉദ്ഘാടനം മുൻ സംസ്ഥാന വനിത കമീഷൻ അധ്യക്ഷ കെ.സി. റോസക്കുട്ടി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.